10:18am 11 November 2026
NEWS
അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ ഓർക്കസ്ട്രാ ടീമിലെ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു
20/09/2025  07:42 PM IST
nila
അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ ഓർക്കസ്ട്രാ ടീമിലെ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു മടങ്ങിയ ഓർക്കസ്ട്രാ ടീമിൽ പെട്ട യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം.  നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.  നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഇന്നു ഉച്ചകഴിഞ്ഞ് 3.20 നാണ് അപകടം ഉണ്ടായത്. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംക്ഷനും വാളിപ്ലാക്കൽ പടിക്കും മധ്യേ കാറുകൾ തമ്മിൽ നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. ബെന്നറ്റ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img